തിരുവനന്തപുരം: ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഐടി അധിഷ്ടിത സൗകര്യങ്ങളുള്ള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തുടങ്ങുന്നതോടെ അഭ്യസ്ഥവിദ്യരായ വീട്ടമ്മമാര്‍ക്കുള്‍പ്പെടെ തൊഴിലുകളഉടെ ഭാഗമാകാന്‍ കഴിയും. ഈ പദ്ധതിക്കായി 50 കോടി രൂപ നീക്കി വക്കുന്നതായി ധനമന്ത്രി അറിയിച്ചു.
കൊവിഡാനന്തരവും വര്‍ക്ക് ഫ്രം ഹോം പോലുള്ള ആശയങ്ങള്‍ നിലനില്‍ക്കാനും വലിയ അളവില്‍ തുടര്‍ന്ന് പോകാനുമാണ് സാധ്യതയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള കമ്പനികള്‍ക്കായി ഓണ്‍ലൈനായി തൊഴിലെടുത്ത് നല്‍കുക എന്ന സാധ്യത ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് വേണ്ടിയാണ് ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതി.