ന്യൂഡല്‍ഹി: ഇനി മുതല്‍ ജോലി സ്ഥാപനം മാറിയാല്‍ പിഎഫ് അക്കൗണ്ടും തനിയെ മാറും.
ഇപിഎഫ് (എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട്) അക്കൗണ്ടിന് ആധാര്‍ നിര്‍ബന്ധമാക്കിയതോടെയാണ് ഇത് സാധ്യമാകുന്നത്.
ഇതിനായി ഇനി പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ലെന്ന് ചീഫ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി ജോയി അറിയിച്ചു.
ജോലി മാറുമ്പോള്‍ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നത് വ്യാപകമായതിനെതുടര്‍ന്നാണ് ഇപിഎഫ്ഒയുടെ നടപടി. മറ്റൊരു സ്ഥാപനത്തിലെത്തി വീണ്ടും അക്കൗണ്ട് തുടങ്ങുകയാണ് പലരും ചെയ്യുന്നത്. ഇതിനാണ് സെപ്തംബര്‍ മുതല്‍ മാറ്റംവരിക.
രാജ്യത്തുള്ള ഏത് സ്ഥാപനത്തിലേയ്ക്ക് ജോലി മാറിയാലും അപേക്ഷ നല്‍കാതെ മൂന്ന് ദിവസത്തിനകം അക്കൗണ്ടു മാറുമെന്നും അദ്ദേഹം പറഞ്ഞു.