കണ്ണൂര്‍ പേരാവൂരില്‍ കടന്നല്‍ കുത്തേറ്റ്‌ തൊഴിലാളി മരിച്ചു

പേരാവൂര്‍: കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. മുഴക്കുന്ന് മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു (55) ആണ് മരിച്ചത്. രാവിലെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് ബാബുവിന് കടന്നലിന്റെ കുത്തേറ്റത്. റബ്ബര്‍ മരം മുറിക്കുന്നതിനിടെ മരം താഴെ വീഴുന്ന ശബ്ദം കേട്ട് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കടന്നലുകള്‍ കൂട്ടത്തോടെ വന്ന് ബാബുവിനെ കുത്തുകയായിരുന്നു.

ഇയള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് നാല് പേര്‍ക്കും കുത്തേറ്റു. ഇവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാബു, രാജീവന്‍, ഐറിന്‍, ബേബി എന്നിലരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ഇളകി വന്ന കടമന്നല്‍ കൂട്ടത്തെ കണ്ട് എല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും ബാബുവിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Top