കോട്ടയം: ചങ്ങനാശേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ രണ്ട് ഹോട്ടല്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു.
ചങ്ങനാശേരി മോസ്‌കോ അഴകാത്തുപടി സ്വദേശി ജോബി(35), ബിജയ്(25) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയായിരുന്നു സംഭവം.
പഴയ ബസ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലിലെ കിണര്‍ വൃത്തിയാക്കാന്‍ ആദ്യം ഇറങ്ങിയ ജോബിക്ക് അസ്വാസ്ഥ്യമുണ്ടായതോടെ ഇയാളെ സഹായിക്കുവാനായിട്ട് ബിജയ് കൂടി ഇറങ്ങുകയായിരുന്നു. ഇരുവരും ബോധരഹിതരായതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. ഏറെ പണിപ്പെട്ട് ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.