ഐഒസി ബോട്ടിലിംഗ് പ്ലാന്റില്‍ തൊഴിലാളികളുടെ സമരം തുടരുന്നു

gas

തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ ഐഒസി ബോട്ടിലിംഗ് പ്ലാന്റില്‍ തൊഴിലാളികളുടെ സമരം തുടരുന്നു. തൊഴിലാളികളെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി തൊഴിലാളികള്‍ നടത്തുന്ന സമരമാണ് തുടരുന്നത്. പ്ലാന്റിലെ ഫൈവ് ഇയര്‍ സിലിണ്ടര്‍ വിഭാഗത്തിലേക്ക് കരാര്‍ എടുത്തിരിക്കുന്ന ആലമ്പിള്ളി കമ്പനിക്കെതിരിയാണ് സമരം.

ഈ വിഭാഗത്തിലേക്ക് ഐഎന്‍ടിയുസി തൊഴിലാളികളെ നിയമിക്കാതെ സി ഐടിയു തൊഴിലാളികളെ മാത്രം നിയമിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സമരം ആരംഭിച്ചത്.

Top