ജോലി ഭാരം; കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജീവനൊടുക്കി

ബംഗളൂരു: ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജീവനൊടുക്കി. മൈസൂരിലാണ് സംഭവം. ഡോ. എസ്.ആര്‍. നാഗേന്ദ്ര (43) ആണ് മരിച്ചത്. അലനഹള്ളിയിലെ ക്വാട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നഞ്ചങ്കോട് താലൂക്ക് ഹെല്‍ത്ത് ഓഫീസര്‍ ആയിരുന്നു നാഗേന്ദ്ര. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന നാഗേന്ദ്രയ്ക്ക് ജോലി സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കളും സഹപ്രവര്‍ത്തകരും ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Top