ദോഹ: ലോകത്തിലെ ആദ്യ ആഗ്രി ബോര്‍ഡ് എന്റര്‍ടെയ്‌മെന്റ് പാര്‍ക്ക് ഖത്തറില്‍ ആരംഭിക്കുന്നു. സന്ദര്‍ശകരെ ആകര്‍ഷിക്കും വിധമാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. ഖത്തറിലെ ഏറ്റവും വലിയ ഫാഷന്‍ ഡൈനിങ്ങ്, വിനോദ കേന്ദ്രമായ ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
17000 ചതുരശ്ര അടിയില്‍ 6500 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് ഇതിനുള്ളത്. പ്രശസ്തമായ ഡിജിറ്റല്‍ ഗെയിം കൊണ്ട് പ്രചോദിതമായ ഈ പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് ആകര്‍ഷണീയമായ അനുഭവങ്ങളാണ് പകര്‍ന്ന് നല്‍കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ പോലെ സയന്‍സ്,സംഗീതം, കല എന്നിവ ഉള്‍ക്കൊള്ളാനും ആസ്വദിക്കാനുമുള്ള സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
വിവിധ വിനോദങ്ങള്‍ പ്രദാനം ചെയ്യുന്ന പാര്‍ക്കിലെ മുഖ്യആകര്‍ഷണങ്ങളില്‍ ഒന്ന് പാര്‍ക്കിസെ ബിഗ് ട്രീയാണ്. ഖത്തറിന്റെ വിപുലീകരണത്തില്‍ കുടുംബ വിനോദങ്ങള്‍ക്കുള്ള പുതിയ കൂട്ടായ്മയാണ് ആഗ്രി ബേര്‍ഡ് വേള്‍ഡ്.
വൈവിധ്യ വല്‍ക്കരണത്തിന്റെ ഭാഗമായി ടൂറിസം അധികൃതരുടെ അഞ്ച് വര്‍ഷത്തെ പദ്ധതികളില്‍ മുന്‍ഗണന നല്‍കിയിരിക്കുന്ന ഒന്നാണ് ഈ പദ്ധതി. ഖത്തറിന്റ് വിനോദ പോര്‍ട്ട് ഫോളിയോയ്‌ക്കൊപ്പം വിവിധ ഫെസ്റ്റിവല്‍, ഭക്ഷ്യവസ്തുക്കള്‍,സംഗീതം,കോമഡി തുടങ്ങി എല്ലാത്തിനെയും സമന്വയിപ്പിക്കും. 2022 ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഖത്തറാണ്. ഇത് ഈ മേഖലയെ കൂടുതല്‍ സ്വാധീനിക്കും.