പലര്‍ക്കും പല മാനദണ്ഡങ്ങള്‍, ചിത്രയുടെ കാര്യത്തില്‍ ഇരട്ടനീതി ; അനു രാഘവന്‍

തിരുവനന്തപുരം: ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ പങ്കെടുക്കാനുള്ള പി.യു.ചിത്രയുടെ അവസരം നിഷേധിച്ചതിനെതിരെ മലയാളി താരം അനു രാഘവന്‍ രംഗത്ത്.

പലര്‍ക്കും പല മാനദണ്ഡങ്ങളാണെന്നും ചിത്രയുടെ കാര്യത്തില്‍ ഇരട്ടനീതിയാണ് കാണിക്കുന്നതെന്നും അനു ആരോപിച്ചു.

മീറ്റിനുള്ള ടീമിനെ അവസാന നിമിഷം പ്രഖ്യാപിക്കുന്നത് ഒഴിവാക്കണമെന്നും ചുരുങ്ങിയത് പത്ത് ദിവസം മുന്‍പെങ്കിലും പ്രഖ്യാപിക്കേണ്ടതായിരുന്നെന്നും അനു പറഞ്ഞു.

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ അനുവും പങ്കെടുക്കുന്നുണ്ട്.

പി.ടി. ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ് ചിത്രയെ മത്സരത്തിന് അയക്കേണ്ടെന്ന തീരുമാനത്തിലെത്തിയിരുന്നത്.

സീനിയര്‍ തലത്തിലെ രണ്ടാം അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ സര്‍ണം നേടിയ ചിത്രയെ സാങ്കേതികതയുടെ പേരില്‍ ടീമില്‍ നിന്നൊഴിവാക്കിയത് നീതീകരിക്കാനാകില്ലെന്ന് ഒരു വിഭാഗം കായിക താരങ്ങളും പരിശീലകരും വ്യക്തമാക്കിയിരുന്നു.

Top