ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍. കഴിഞ്ഞ സീസണിലെ വെള്ളി മെഡല്‍ ജേതാവായ നീരജ് ആദ്യ ശ്രമത്തില്‍ തന്നെ 88.77 മീറ്റര്‍ എറിഞ്ഞാണ് ഫൈനലില്‍ കടന്നത്. ഇതോടെ നീരജ് ചോപ്ര പാരീസ് ഒളിമ്പിക്‌സിനും യോഗ്യത നേടി.
ഹംഗറിലെ ബുഡാപെസ്റ്റിലാണ് ചാമ്പ്യന്‍ഷിപ്പ് പുരോഗമിക്കുന്നത്. 83 മീറ്ററായിരുന്നു ഫൈനലില്‍ പ്രവേശിക്കാനുള്ള ദൂരം. ആദ്യ ശ്രമത്തില്‍ ഇതുവരെ ആരും ഈ ദൂരം കടന്നിട്ടില്ല. എന്നാല്‍ 88.77 മീറ്റര്‍ ദൂരത്തേക്കാണ് നീരജ് ആദ്യ ശ്രമത്തില്‍ തന്നെ ജാവലിന്‍ എറിഞ്ഞത്.
നീരജിന് പുറമേ കിഷോര്‍ കുമാര്‍ ജെന, ഡി.പി മനു എന്നിവരും ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ഫൈനല്‍ പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 11.45ന് മത്സരം ആരംഭിക്കും. കഴിഞ്ഞവര്‍ഷം യുഎസില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഇന്ത്യയുടെ ആദ്യത്തെ വെള്ളി മെഡലായിരുന്നു അത്.