ബേസല്‍: ലോക ബാഡ്മിന്റണ് കിരീടം ഇന്ത്യയുടെ പി.വി.സിന്ധുവിന്. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകര്‍ത്താണ് സിന്ധു ജേതാവായത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം. സ്കോര്‍ 21–7, 21–7. ലോകചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പി.വി.സിന്ധു.
മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ അഞ്ചാം സീഡായ സിന്ധു ആധികാരികമായാണ് തോല്‍പിച്ചത്. തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ലോക വേദിയില്‍ സിന്ധുവിന് ആദ്യ കിരീടം നേടാനായത്.