നാന്‍ജിംഗ് : ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ വനിതാ ഡബിള്‍സ് ടീമായ പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് പുറത്ത്.
ജപ്പാന്‍ താരങ്ങളായ യുക്കി ഫുക്കുഷിമ – സയാക ഹിറോത സഖ്യത്തോടാണ് ഇന്ത്യന്‍ ടീം പരാജയം ഏറ്റുവാങ്ങിയത്. സ്‌കോര്‍ 14-21, 15-21. 37 മിനിട്ട് മാത്രം നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് അശ്വനി -സിക്കി സഖ്യം പുറത്തായത്.