ന്യൂഡല്‍ഹി: ഈ വര്‍ഷം രാജ്യം 7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്നും, 2019-20 ഘട്ടത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 7.5 ശതമാനമായി ഉയരുമെന്നും ലോക ബാങ്ക്.
ലോക ബാങ്ക് വര്‍ഷത്തില്‍ രണ്ട് തവണ പുറത്തിറക്കുന്ന ഏഷ്യ എക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. സ്വകാര്യം നിക്ഷേപവും സ്വകാര്യ ഉപഭോഗത്തിലും സ്ഥിരത തിരിച്ച് പിടിക്കും. ആഗോള വളര്‍ച്ചയില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യ നിക്ഷേപവും കയറ്റുമതിയും ത്വരിതപ്പെടുത്തണമെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.
ജിഎസ്ടിയും നോട്ട്അസാധുവാക്കലും ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകള്‍ക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ടിലുണ്ട്.