പുനര്‍ സൃഷ്ടിയ്ക്കായി സര്‍ക്കാര്‍ ലോകബാങ്ക് സഹായം തേടും

kerala flood force

തിരുവനന്തപുരം: സംസ്ഥാനത്തെ പുനര്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ലോകബാങ്ക് സഹായം തേടും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു. ലോകബാങ്ക് അടക്കമുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങള്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ലോകബാങ്ക് പ്രതിനിധികള്‍ കേരളത്തിലെത്തി സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്.

ഇതിനിടെ, കൂടുതല്‍ ധനസഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിയ്ക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതിനായി കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് ആദിയും നാളെ കേരളത്തിലെത്തും. വലിയ പണം ആവശ്യമായതിനാല്‍ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേരളം ഉന്നയിക്കും.നിലവില്‍ 3 ശതമാനമാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി. ഇത് നാലര ശതമാനമാക്കണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം.

ജിഎസ്ടിക്ക് പുറമെ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടും.ജിഎസ്ടിയ്ക്ക് മുകളില്‍ സെസ് ഏര്‍പ്പെടുത്താന്‍ നിയമഭേദഗതി ആവശ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 600 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്.2600 കോടി രൂപയാണ് അടിയന്തര സഹായമായി കേരളം ആവശ്യപ്പെട്ടിരുന്നത്.

Top