വാഷിംങ്ടന്‍ : ഇന്ത്യയെ ഉന്നത-മധ്യ വരുമാനമുള്ള രാജ്യമാക്കി മാറ്റാന്‍ പഞ്ചവല്‍സര പദ്ധതിയുമായി ലോക ബാങ്ക്. ഇതിനായി 3000 കോടി ഡോളര്‍ വരെ ഇന്ത്യയ്ക്ക് സഹായമായി ലഭിക്കും. തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക, വളര്‍ച്ചയ്ക്ക് വേഗം കൂട്ടുക, എന്നിവ ലക്ഷ്യമിട്ടാണു പദ്ധതി രൂപീകരിച്ചിരിക്കുന്നത്.
ഇന്റര്‍നാഷനല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഐബിആര്‍ഡി), ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ തുടങ്ങിയവയില്‍ നിന്നാവും സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമ്പത്തിക രംഗത്ത് ഇന്ത്യ കൈവരിച്ച വളര്‍ച്ച കണക്കിലെടുത്താണ് ലോക ബാങ്ക് പദ്ധതി തയാറാക്കുന്നതെന്ന് ലോക ബാങ്ക് കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് അഹമ്മദ് പറഞ്ഞു.