ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയില്‍ മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന കൂടുതല്‍ ജോലികള്‍ ഉണ്ടാകണമെന്ന് ലോകബാങ്ക്. വെറുതെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ട് കാര്യമില്ലെന്നും ആളുകള്‍ക്ക് മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന തൊഴിലുകള്‍ സൃഷ്ടിക്കണമെന്നും ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മധ്യവര്‍ഗത്തെ ശക്തിപ്പെടുത്താനുള്ള പ്രധാനമാര്‍ഗം അവര്‍ക്ക് തൊഴില്‍ സുരക്ഷിതത്വവും മെച്ചപ്പെട്ട വേതനവും ഉറപ്പാക്കുകയാണ്. 2005നും 2012നും ഇടയിലുള്ള കാലയളവില്‍ പ്രതിവര്‍ഷം 30 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും ഇതേ കാലയളവില്‍ 1.30 കോടി യുവാക്കള്‍ പഠനം പൂര്‍ത്തിയാക്കി തൊഴില്‍ തേടിയിറങ്ങി. ജനസംഖ്യയില്‍ വര്‍ദ്ധിച്ചു വരുന്ന യുവപ്രാതിനിധ്യം ഇന്ത്യയ്ക്ക് ഒരേ സമയം അനുഗ്രഹവും ശാപവുമാണ്.
രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ അന്തരീക്ഷം പരിഷ്‌കരിച്ച് പരമാവധി മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.