ലോകം 2007-09 സാമ്പത്തിക മാന്ദ്യത്തേക്കാള്‍ ഭീകരമായ അവസ്ഥയിലേക്ക് നീങ്ങും: ലോകബാങ്ക്

വാഷിങ്ടണ്‍: കോവിഡ് ആഗോള സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യമുണ്ടാക്കുമെന്ന് ലോകബാങ്ക്. അത് എത്രത്തോളം സമ്പദ്‌വ്യവസ്ഥകളെ സ്വാധീനിക്കുമെന്നതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

2007-09 കാലഘട്ടത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ ഭീകരമായ അവസ്ഥയിലേക്ക് ലോകം നീങ്ങുമെന്നാണ് ലോകബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്.

സമാനതകളില്ലാത്ത പ്രതിസന്ധിയാവും ദരിദ്ര രാജ്യങ്ങളില്‍ കോവിഡ് സൃഷ്ടിക്കുകയെന്ന് ലോകബാങ്ക് പ്രസിഡന്റ് മാല്‍പാസ് പറഞ്ഞു.

ആരോഗ്യപരമായ പ്രതിസന്ധിക്കുമപ്പുറം ആഗോള മാന്ദ്യം കോവിഡ് മൂലമുണ്ടാകും. 2007ലെ മാന്ദ്യത്തേക്കാളും രൂക്ഷമായിരിക്കും ഇത്. ഉല്പാദനം, നിക്ഷേപം, തൊഴില്, വ്യാപാരം എന്നിവയെല്ലാം കോവിഡ് മൂലം പ്രതിസന്ധി നേരിടുകയാണെന്ന് മാല്‍പാസ് പറഞ്ഞു.

അതേസമയം, ദരിദ്ര രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും പിന്തുണ നല്‍കാനാണ് ലോകബാങ്ക് ഇപ്പോള്‍ ശ്രമിക്കുന്നത്.

Top