ബീജിംഗ്: എല്ലാ ലോക രാജ്യങ്ങളും പരസ്പരമുള്ള പരമാധികാരത്തെ മാനിക്കണമെന്ന് ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍ പിംഗ്.
ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതിനുള്ള ചൈനയുടെ സ്വപ്ന സംരംഭമായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പാക് അധീന കാശ്മീര്‍ വഴി കടന്നു പോകുന്നതിലുള്ള എതിര്‍പ്പിനെതുടര്‍ന്ന് ഇന്ത്യ ഉച്ചകോടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു.
വികസനത്തിനായുള്ള പ്രധാനപ്പെട്ട എന്‍ജിന്‍ എന്നത് സ്വതന്ത്രമായ വ്യാപാരമാണെന്ന് ജിന്‍പിംഗ് പറഞ്ഞു.
പുതിയ സില്‍ക്ക് റൂട്ട് പദ്ധതിയുമായി ബന്ധപ്പെടുന്ന രാജ്യാന്തര സംഘടനകളെയും രാജ്യങ്ങളെയും സഹായിക്കാനായി 8.70 ബില്യണ്‍ യു.എസ് ഡോളര്‍ നല്‍കുമെന്നും ഷീ പ്രഖ്യാപിച്ചു.
ഏഷ്യന്‍ മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഒരു നീക്കത്തിനും കൂട്ടുനില്‍ക്കില്ലെന്നും ലോകത്തിന് തന്നെ ഒരു പുത്തന്‍ വഴി തുറക്കുന്ന സംരംഭമാണ് സില്‍ക്ക് റൂട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.