ഭീകരതയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒരുമിക്കണം: ആഹ്വാനവുമായി ഈജിപ്ത്

കെയ്‌റോ: ഭീകരതയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒരുമിയ്ക്കണമെന്ന ആഹ്വാനവുമായി ഈജിപ്ത്.

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍സിസിയും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ ജോസഫ് വോറ്റെലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ അല്‍സിസിയാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്.

ഈജിപ്ത് ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അത് തുടരുകയും ചെയ്യും.

എന്നാല്‍ മറ്റ് ചില രാഷ്ട്രങ്ങള്‍ പരോക്ഷമായി ഭീകരരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ചിലരാഷ്ട്രങ്ങള്‍ ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുപോലുമുണ്ട്. ഇത് അവസാനിപ്പിക്കണമെന്നും അല്‍സിസി ആവശ്യപ്പെട്ടു.

ജനറല്‍ ജോസഫ് വോറ്റെലും ഇതേ അഭിപ്രായം തന്നെയാണ് മുന്നോട്ട് വച്ചതെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തണമെന്നും വോറ്റെല്‍ വ്യക്തമാക്കി.

Top