ലോകകപ്പ് ക്രിക്കറ്റ് ന്യൂസിലന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

ധരംശാല: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് ഇന്ത്യ ബോളിങ് തെരെഞ്ഞെടുത്തു. തുടര്‍ച്ചയായ അഞ്ചാം ജയം തേടിയാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇന്നിറങ്ങുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബോളിങ് തെരഞ്ഞെടുത്തു.

ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവും പേസര്‍ മുഹമ്മദ് ഷമിയും ഇടംപിടിച്ചു.പരിക്കേറ്റതിനാല്‍ ഇന്ത്യന്‍ ഉപനായനും ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയും ശാര്‍ദുല്‍ താക്കൂറും ടീമിലില്ല. സൂര്യകുമാര്‍ യാദവും മുഹമ്മദ് ഷമിയും ടീമിലിടം കണ്ടെത്തി. ന്യൂസിലന്‍ഡ് ടീമില്‍ മാറ്റമില്ല.

നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഷമിയുടെ പേര് സജീവമായിരുന്നുവെങ്കിലും ഇന്ത്യ അതേ ഇലവനെ തന്നെ നിലനിര്‍ത്തുകയായിരുന്നു. ഇരു ടീമുകളും നാല് മത്സരങ്ങളിലും എതിരാളികള്‍ക്ക് മേല്‍ സര്‍വ്വാധിപത്യം പുലര്‍ത്തിയാണ് വിജയങ്ങള്‍ സ്വന്തമാക്കിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും രണ്ട് കൂട്ടര്‍ക്കും ആശങ്കകളില്ല.

ടീം ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി

ടീം ഇംഗ്ലണ്ട്: ഡെവണ്‍ കോണ്‍വേ, വില്‍ യംഗ്, റാച്ചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാതം (c/wk), ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്നര്‍, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി.

Top