ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ഇംഗ്ലണ്ട് പേസ് അറ്റാക്കിനെ ക്ഷമയോടെ നേരിടുന്നതില്‍ പിഴച്ച ഇന്ത്യയുടെ 13 പന്തില്‍ ഒന്‍പത് റണ്‍സ് നേടി ഗില്ലും, 9 പന്തില്‍ റണ്‍സൊന്നുമെടുക്കാതെ വിരാട് കോലിയും, 16 പന്തില്‍ 4 റണ്‍സ് നേടി ശ്രയസ് അയ്യരും പുറത്തവുകയായിരുന്നു. അനാവശ്യ ഷോട്ടിന് ശ്രമിച്ച വിക്കറ്റ് നഷ്ട്ടപ്പെടുത്തുകയായിരുന്നു അയ്യര്‍.
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് രണ്ട് വിക്കറ്റും ഡേവിഡ് വില്ലി ഒരു വിക്കറ്റ് സ്വന്തമാക്കി. ഈ ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ഇന്ത്യ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് മറക്കാനാഗ്രഹിക്കുന്ന ലോകകപ്പായിരിക്കും ഇതുവരെ ഈ ലോകകപ്പ്, ആദ്യ അഞ്ച് മത്സരങ്ങളില്‍ ഒരു വിജയം മാത്രമാണ് ഇംഗ്ലണ്ട് നേടിയത്. നിലവില്‍ ഏറ്റവും താഴെയാണ് പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിന്റെ സ്ഥാനം.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. നിലവില്‍ കെഎല്‍ രാഹുലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍.