ഇംഗ്ലണ്ടിലെ കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന 12-ാം ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ടും പാക്കിസ്ഥാനും ഏറ്റ് മുട്ടും. പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുത്തു. ആദ്യം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച വിജയം നേടിയാണ് ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം മത്സരത്തിലേക്ക് എത്തുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് ദയനീയമായി പരാജയപ്പെടാനായിരുന്നു പാക്കിസ്ഥാന്റെ തുടക്കം.
ആദ്യ മത്സരത്തില്‍ ഉണ്ടായിരുന്ന ലിയാം പ്ലങ്കറ്റിനു പകരം മാര്‍ക്ക് വുഡ് ടീമിലേക്ക് എത്തുന്നു എന്നതാണ് ഇംഗ്ലണ്ട് ടീമിലെ പ്രധാന മാറ്റം. അതേ സമയം പാക്കിസ്ഥാന്‍ നിരയില്‍ ഇമാദ് വസീനു പകരം അസ്ഹര്‍ അലി ടീമിലേക്ക് എത്തുന്നു.ഹാരിസ് സൊഹൈലിനു പകരം ഷൊയ്ബ് മാലിക്കും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ് അഹമ്മദ്, ഷൊയ്ബ് മാലിക്, ആസിഫ് അലി, ഷദബ് ഖാന്‍, ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് അമീര്‍
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്