ലോകകപ്പിനായി മൂന്നു രാജ്യങ്ങള്‍. 2026 ലെ ലേകകപ്പ് വേദിയാവാന്‍ മൂന്നു രാജ്യങ്ങള്‍ക്ക് സാധ്യത. റൊട്ടേഷന്‍ പോളിസി അനുസരിച്ച് നോര്‍ത്ത് അമേരിക്കയ്ക്കാണ് 2026 ലോകകപ്പ് അനുവദിച്ച് കിട്ടിയിരിക്കുന്നത്.
അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ് വേദികളായി പരിഗണിക്കുക. ഈ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഫിഫ പ്രതിനിധികള്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. തുടര്‍ന്ന് ബിഡ് സമര്‍പ്പിച്ചിട്ടുള്ള മൂന്നു രാജ്യങ്ങളിലും ഫിഫ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തും. സ്റ്റേഡിയങ്ങളും പരിശീലന സൗകര്യങ്ങളുമെല്ലാം പരിശോധിച്ചതിന് ശേഷം രണ്ടു മാസം കഴിഞ്ഞാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒരുപക്ഷേ, ലോകകപ്പ് മൂന്നു രാജ്യങ്ങള്‍ക്കായി അനുവദിച്ച് കിട്ടാനുള്ള സാധ്യതയുമുണ്ട്.
2022ലെ അടുത്ത ലോകകപ്പ് നടക്കുന്നത് ഖത്തറിലാണ്. ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും ഈ ലോകകപ്പ് വേദിക്കായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ അവസാന ഘട്ട വോട്ടെടുപ്പില്‍ ഖത്തറിന് നറുക്ക് വീഴുകയായിരുന്നു. റഷ്യയിലാണ് ഈ വര്‍ഷത്തെ ലോകകപ്പ് നടക്കുക.