ലോകകപ്പ്; ടീം പ്രഖ്യാപനത്തിന് മുന്‍പ് യോ-യോ ടെസ്റ്റ് നടത്തി പാക്കിസ്ഥാന്‍

ലോകകപ്പ് സാധ്യതാ ടീമില്‍ ഉള്‍പ്പെട്ട 23 താരങ്ങള്‍ക്ക് ഫിറ്റ്‌നസ് പരീക്ഷയായ യോ-യോ ടെസ്റ്റ് നടത്തി പാകിസ്ഥാന്‍. കഴിഞ്ഞ ദിവസമാണ് താരങ്ങളുടെ ഫിറ്റ്‌നസ് അളക്കാനായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ടെസ്റ്റ് നടത്തിയത്. വെറ്ററന്‍ ഓള്‍ റൗണ്ടര്‍ മൊഹമ്മദ് ഹഫീസ്, നായകന്‍ സര്‍ഫറാസ് അഹമ്മദ് എന്നിവര്‍ യോ-യോ ടെസ്റ്റില്‍ പാസായെന്നാണ് ലഭിക്കുന്ന സൂചനകള്‍.

മികച്ച ഫോമിലുള്ള ആബിദ് അലി, ഓള്‍ റൗണ്ടര്‍ ഇമാദ് വസീം എന്നിവര്‍ക്ക് യോ-യോ ടെസ്റ്റില്‍ വിജയിക്കാനായില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 17.4 പോയിന്റായിരുന്നു യോ-യോ ടെസ്റ്റിന്റെ പാസ് മാര്‍ക്ക്. 20 മാര്‍ക്ക് നേടിയ മൊഹമ്മദ് റിസ്വാനാണ് യോ-യോ ടെസ്റ്റില്‍ ഏറ്റവുമധികം സ്‌കോര്‍ ചെയ്തത്. ഷാന്‍ മസൂദ്, ഹസന്‍ അലിഎന്നിവര്‍ 19 പോയിന്റും നേടി.

Top