ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതിന്റെ കാരണം വിരലിനേറ്റ പരിക്ക്…

ഴിഞ്ഞ ദിവസമാണ് ലോകകപ്പിലേക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചത്. ക്രിസ് ഗെയിലും, ആന്ദ്രെ റസലുമടക്കമുള്ള സൂപ്പര്‍ താരങ്ങളെല്ലാം ടീമില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടീമിലെ ശ്രദ്ധേയമായ കാര്യം സുനില്‍ നരൈന്റെ അസാന്നിധ്യമായിരുന്നു. 2016 ഒക്ടോബറിന് ശേഷം വിന്‍ഡീസ് ടീമില്‍ കളിച്ചിട്ടില്ലാത്ത നരൈന്‍ ലോകകപ്പ്ടീമില്‍ കളിച്ച് ദേശീയ ടീം ജേഴ്‌സിയില്‍ തിരിച്ചെത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല.

ഇപ്പോളിതാ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കി നരൈന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തന്നേയും പരിഗണിച്ചിരുന്നുവെന്നും, എന്നാല്‍ വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് താന്‍ ഇതില്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു എന്നും നരൈന്‍ പറഞ്ഞു.

‘ലോകകപ്പ് കളിക്കാനുള്ള അതിയായ ആഗ്രഹം തനിക്കുണ്ട്, എന്നാല്‍ ഒരു മത്സരത്തില്‍ 10 ഓവറുകള്‍ എറിയാന്‍ ഇപ്പോളത്തെ അവസ്ഥയില്‍ എനിക്ക് കഴിയില്ല. ടി20 ക്രിക്കറ്റില്‍ 4 ഓവറുകള്‍ മാത്രമാണ് എറിയേണ്ടത് എന്നതിനാല്‍ വലിയ കുഴപ്പമില്ല. വിരലിനേറ്റ ഈ പരിക്കാണ് ദേശീയ ടീമില്‍ കളിക്കുന്നതിന് മുന്നില്‍ തനിക്ക് വെല്ലുവിളിയാകുന്നത്.’ നരൈന്‍ പറഞ്ഞുനിര്‍ത്തി.

Top