ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള അര്‍ജന്റീന ദേശീയ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ലയണല്‍ സ്‌കലോനി ആണ് ടീമിനെ പ്രഖ്യാപിച്ചത്. ലയണല്‍ മെസ്സി ഉള്‍പ്പെടെ 23 അംഗ ടീമിനെയാണ് പരിശീലകന്‍ തെരഞ്ഞെടുത്തത്.
എന്നാല്‍ ചില താരങ്ങള്‍ക്ക് ടീമില്‍ ഇടംപിടിക്കാന്‍ സാധിച്ചിട്ടില്ല. ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, പാബ്ലോ ഡിബാല, ലൗട്ടാരോ മാര്‍ട്ടിനെസ് തുടങ്ങിയ കളിക്കാര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.
കൊറോണ പടരുന്നത് കൊണ്ട് ഏപ്രില്‍ 3 വരെ ഇറ്റാലിയന്‍ ലീഗിലെ മത്സരങ്ങള്‍ നടത്തരുതെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അതേസമയം, ഇന്റര്‍ മിലാന്‍ സ്ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയേയും പിഎസ്ജി വിങ്ങര്‍ ആഞ്ചല്‍ ഡി മരിയയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
ഗോള്‍ കീപ്പറായി യുവാന്‍ മെസ്സോയെ ആണ് തെരഞ്ഞടുത്തത്. പ്രതിരോധത്തില്‍ നെഹുവെന്‍ പെരെസ്, നിക്കോളാസ് ഒട്ടമെന്‍ഡി, റെന്‍സോ സരാവിയ, ജര്‍മന്‍ പെസെല്ല, നിക്കോളാസ് തഗ്ലിയാഫിക്കോ, ലിയനാര്‍ഡോ ബലേര്‍ഡി തുടങ്ങിയവരെയും മധ്യനിരയില്‍ റോഡ്രിഗസ്, പലാഷ്യോസ്, റോബെര്‍ട്ടോ പെരേര, റോഡ്രിഗോ ഡി പോള്‍, മാര്‍ക്കോസ് അക്യുന, ലിയനാര്‍ഡോ പരേഡസ്, നിക്കോളാസ് ഡൊമിഗ്വെസ്, ജിയോവാനി ലോ സെല്‍സോ, അലെക്സിസ് മാക് അലിസ്റ്റര്‍ എന്നിവരും ടീമിലെത്തിയിട്ടുണ്ട്.