വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് പെണ്‍കുഞ്ഞ് പിറന്നു

ട്രാക്കില്‍ നിന്നും വിടപറഞ്ഞ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് പെണ്‍കുഞ്ഞ് പിറന്നു. ബോള്‍ട്ടിന്റെ ആദ്യ കുഞ്ഞാണിത്. ബോള്‍ട്ടിന്റെ കാമുകി കാസി ബെന്നെറ്റ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്ര്യു ഹോള്‍നെസാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഞായറാഴ്ചയാണ് ബെന്നെറ്റ് കുഞ്ഞിന് ജന്മം നല്‍കിയത്. മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ബെന്നെറ്റ് ഗര്‍ഭിണിയാണെന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ബോള്‍ട്ട് വെളിപ്പെടുത്തിയിരുന്നു. ബെന്നെറ്റിന്റെ നിറവയറോടെയുള്ള ഒരു ഗംഭീര ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ബോള്‍ട്ട് ഈ വിവരം പുറത്തുവിട്ടത്.

View this post on Instagram

A Week Ago #BabyBolt ??⚡️?

A post shared by Usain St.Leo Bolt (@usainbolt) on

100 മീറ്ററിലും 200 മീറ്ററിലും ലോക റെക്കോഡ് സൃഷ്ടിച്ച് ഒരു പതിറ്റാണ്ട് കാലം ട്രാക്ക് അടക്കിവാണ ബോള്‍ട്ട് 2017ലാണ് വിരമിച്ചത്.

Top