world first self driving taxis nutonomy uber

സിംഗപ്പൂരുകാര്‍ക്ക് ഇനി ടാക്‌സി ലഭിക്കാന്‍ ഡ്രൈവറുടെ നമ്പര്‍ തപ്പിയെടുത്ത് ഫോണ്‍ വിളിച്ച് വരുത്തേണ്ടതില്ല, എല്ലാം ഓട്ടോമാറ്റിക്… ഓണ്‍ലൈനായി ടാക്‌സി ബുക്ക് ചെയ്യുകയെ വേണ്ടു കാര്‍ തനിയെ നമ്മുടെ മുന്നിലെത്തും.

സിംഗപ്പൂരിലെ നുടൊനൊമി(nuTonomy) എന്ന സ്റ്റാര്‍ട്ട് കമ്പനിയാണ് ലോകത്തെ ആദ്യ സ്വയം നിയന്ത്രിത ടാക്‌സി സര്‍വീസിന് തുടക്കം കുറിച്ചിരിക്കുന്നത് യു.എസിലെ മസാച്ചുസെറ്റ്‌സ് സര്‍വകലാശാല ഗവേഷകര്‍ ചേര്‍ന്ന് സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് ഈ മേഖലയില്‍ ആദ്യ ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്ന ഗൂഗിളിനെയും ഞെട്ടിച്ചിരിക്കുകയാണിപ്പോള്‍.

സര്‍വ്വീസിന്റെ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച്ച മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ടാക്‌സി ബുക്ക് ചെയ്യുന്ന തെരഞ്ഞെടുത്ത ഉപഭോക്താക്കളെ തേടി ഡ്രൈവറില്ലാ കാറുകള്‍ എത്തിത്തുടങ്ങിയിരുന്നു.

പ്രാരംഭഘട്ടത്തില്‍ ഒരു ഡ്രൈവറും, സ്റ്റാര്‍ട്ടപ്പിലെ ഗവേഷകനെയും ഉള്‍പ്പെടുത്തി ഇത്തരം ആറ് കാറുകളാണ് നിരത്തിലിറക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ ടാക്‌സി രംഗത്തെ ഭീമന്‍മാരായ യൂബറിന് വലിയ വെല്ലുവിളിയാണ് പുതിയ സംരംഭം.

സ്വയം നിയന്ത്രിത വാഹന രംഗത്തേക്ക് ശക്തമായ സാന്നിധ്യമാകാനുള്ള നടപടികള്‍ യൂബറും നേരത്തെ ആരംഭിച്ചിട്ടുണ്ട്, വോള്‍വോയുമായി ചേര്‍ന്ന് അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗില്‍ നടന്ന പരീക്ഷണ ഓട്ടം ദിവസങ്ങള്‍ക്ക് മുമ്പ് യൂബര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

2017ന് മുമ്പ് ഒരു ഡസന്‍ ഓട്ടോണോമസ് ടാക്‌സികള്‍കൂടി നിരത്തിലെത്തിക്കുമെന്നും 2018 ഓടെ പൂര്‍ണമായും തങ്ങളുടെ ലക്ഷ്യം പൂര്‍ത്തികരിക്കാനാകുമെന്നും നുടൊനൊമി സി.ഇ.ഒ കാള്‍ ഇയാഗ്‌നെമ്മയും സി.ഒ.ഒ. ഡൗഗ് പാര്‍കറും പറഞ്ഞു.

റെനോട്ട് സൂയി, മിസ്തുബുഷി ഐഎംഐഇവി എന്നീ മോഡലുകളുടെ മോഡിഫിക്കേഷന്‍ വരുത്തിയ കാറുകളാണ് കമ്പനി ഓട്ടോണോമസായി എത്തിച്ചിരിക്കുന്നത്.

കാറിനു ചുറ്റുമുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ആറ് ലിഡാര്‍ സെറ്റുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചത്, ഡാഷ്‌ബോര്‍ഡില്‍ സ്ഥാപിച്ച രണ്ടു ക്യാമറകളും കാറിന്റെ പ്രവര്‍ത്തനത്തില്‍ മുഖ്യപങ്കുവഹിക്കുന്നു.

Top