മനുഷ്യന്റെ കൈകടത്തല്‍; ലോകത്തിലെ ഹിമാനികള്‍ ഉരുകാന്‍ തുടങ്ങുന്നുവെന്ന് മുന്നറിയിപ്പ്

himani

ലോകത്താകമാനം ഉള്ള ഹിമാനികള്‍ ഉരുകുന്നത് ഈ നൂറ്റാണ്ടില്‍ ഇനി തടയാനാവില്ലെന്ന് റിപ്പോര്‍ട്ട്. നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേണലാണ് ഈ വിവരം പുറത്ത് വിട്ടത്. കാലാവസ്ഥയിലെ വ്യതിയാനമാണ് ഹിമാനികള്‍ ഉരുകാന്‍ കാരണമാകുന്നത്. ഇതില്‍ പ്രധാന കാരണം മനുഷ്യന്റെ പ്രകൃതിയിലുള്ള കൈകടത്തല്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹനങ്ങള്‍, ഫ്രിഡ്ജ്, വിമാനം, ഫാക്ടറികള്‍ എന്നിവയില്‍ നിന്നു പുറത്തേക്ക് വമിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, ഫ്രിയോണ്‍ തുടങ്ങിയ വാതകങ്ങള്‍ അന്തരീക്ഷ താപത്തെ വര്‍ധിപ്പിക്കുകയും ഉയര്‍ന്നു വരുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

himani

ആഗോള താപനം കുറയ്ക്കുന്നതിനായി കഴിഞ്ഞ പാരീസ് സമ്മേളനത്തില്‍ ഐക്യ രാഷ്ട്ര സഭയിലെ 195 അംഗങ്ങള്‍ ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു.

ഹിമാനികള്‍ ഉരുകി തുടങ്ങി കഴിഞ്ഞാല്‍ സമുദ്ര ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുമെന്നും ഇത് സുനാമി, മറ്റു പല ദുരന്തങ്ങള്‍ക്കും കാരണമാകുമെന്ന് ജര്‍മ്മനിയിലെ ബര്‍മന്‍ സര്‍വകലാശാലയും, ഇന്‍സ്ബര്‍ഗ് സര്‍വകലാശാലയും നടത്തിയ പഠനത്തില്‍ പറയുന്നു.

himani

അന്റാര്‍ടിക്ക, ഗ്രീന്‍ ലാന്‍ഡ് ഐസ് ഷീറ്റ്, തുടങ്ങി ലോകത്തിലെ എല്ലാ ഹിമാനികളേയും കുറിച്ചുള്ള പഠന പ്രകാരമാണ് ഇത് പറയുന്നതെന്ന് ഇന്‍സ്ബര്‍ഗ് സര്‍വകലാശാലയിലെ വിദഗ്ധന്‍ ജോര്‍ജ് കേസര്‍ വ്യക്തമാക്കുന്നു.

5 കിലോ മഞ്ഞുരുകാന്‍ വെറും ഒരു കിലോഗ്രാം കാര്‍ബണ്‍ഡൈ ഓക്‌സൈഡ് മതിയെന്നാണ് കേസര്‍ വെളിപ്പെടുത്തുന്നത്. 500 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ഒരു കാറില്‍ നിന്ന് പുറത്ത് വിടുന്ന പുക വാതകം ഹിമാനി ഉരുകാന്‍ കാരണമാകുന്നു.

അതേ സമയം ശരാശരി 2 സെല്‍ഷ്യസ് വരെ താപമുയര്‍ന്നാല്‍ അടുത്ത 100 വര്‍ഷം വരെ പ്രശ്‌നമൊന്നും ഉണ്ടാകില്ലെങ്കിലും ഹിമാനികള്‍ ഉരുകുന്ന സമയം അതി വിദൂരമല്ലെന്നും കേസര്‍ പറയുന്നു. ആഗോള തപനത്തെ ചെറുക്കാന്‍ മനുഷ്യര്‍ തയാറായാല്‍ ഒരു പരിധിവരെ ഹിമാനികള്‍ ഉരുകാതെ സംക്ഷിക്കാം.

Top