സ്വിറ്റ്സർലാൻഡ്: മാസ്ക് ധരിക്കുന്നതിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ഡബ്ല്യൂ.എച്.ഒ. വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളിൽ മാസ്ക് ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ നിർദേശം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജിമ്മുകളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും നിർദേശമുണ്ട്. അതേസമയം മതിയായ വായു സഞ്ചാരവും കൃത്യമായ സാമൂഹിക അകലവും ഉറപ്പുവരുത്തണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കുന്നത് വ്യക്തികളുടെ ആരോഗ്യത്തിന് ദോഷമല്ലെന്ന് നിരവധി ഗവേഷകർ നേരത്ത അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതിന് നേർവിപരീതമാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ നിർദേശം. വൈറസ് ബാധയേൽക്കാനുള്ള സാധ്യത കുറയ്ക്കാൻ ജനങ്ങൾ മാസ്ക് ശരിയായി മുറുക്കി ധരിക്കണമെന്നും ഡബ്ല്യുഎച്ച്ഒ ആവിശ്യപ്പെട്ടു.