ജനീവ: ഇന്ന് ലോക ഹൃദയദിനം. ഹൃദയാരോഗ്യ സംരക്ഷണം ആഗോള തലത്തില്‍ സജീവ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഹൃദ്രോഗം ബാധിച്ച ആളുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത്.
ഇന്ത്യയില്‍ 5.87 മില്യണ്‍ ആളുകളാണ് ഇക്കാരണത്താല്‍ മരണമടഞ്ഞിട്ടുള്ളത്.15 മുതല്‍ 19 വരെ പ്രായമായ ആയിരം രോഗികളില്‍ അഞ്ച് പേരും ഹൃദ്രോഗം ശരിയായി മനസ്സിലാക്കുകയോ ചികിത്സ തേടുകയോ ചെയ്യുന്നില്ലെന്നാണ് കണക്കുകള്‍. 20-34 വയസ്സിനിടയില്‍ പ്രായമായ 100ല്‍ ഒരാളും ഇത്തരത്തില്‍ ആവശ്യമായ ചികിത്സ എടുക്കുന്നില്ല.
2016 ലെ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 22 ശതമാനം ഹൃദ്രോഗികളും 15നും 49നും ഇടയില്‍ പ്രായമുള്ളവരാണ്. അതില്‍ കൂടുതലും പേര്‍ ഹൃദയ വാല്‍വിന് പ്രശ്‌നം അനുഭവിക്കുന്നവരാണ്.
അമേരിക്കന്‍ ആരോഗ്യ സംഘടനയുടെ പുതിയ രീതിയനുസരച്ച് ഓരോ ദിവസവും ആളുകളെക്കണ്ട് അവരുടെ രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം, ശാരീരിക വ്യായാമങ്ങള്‍, ഭക്ഷണ ക്രമം തുടങ്ങിയവ കൃത്യമായി വിലയിരുത്തുകയും നിയന്ത്രിക്കുകയുമാണ്. പുകവലിയും ശരീര ഭാരം വര്‍ദ്ധിക്കുന്നതും മാരകാവസ്ഥയിലേയ്ക്ക് എത്തിക്കും. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ കൊണ്ടാണ് പ്രധാനമായും ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
അമിത രക്ത സമ്മര്‍ദ്ദമാണ് പലര്‍ക്കും വില്ലനായി വരാറുള്ളത്. ഇതിനെ ദൈന്യം ദിന പ്രക്രിയകളിലൂടെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചാല്‍ മാത്രമേ രോഗം തടയാനാകൂ. തലവേദന, ശ്വസം എടുക്കുന്നതില്‍ ബുദ്ധിമുട്ട്, നെഞ്ചു വേദന തുടങ്ങിയവയാണ് പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങള്‍.
ഭക്ഷണ ക്രമത്തിലും ധാരാളം മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ധാരാളമായി കഴിക്കണം. ഒമേഗ-3 അടങ്ങിയ കടല്‍ ഭക്ഷണം കഴിക്കുന്നതും ഹൃദ്രോഗത്തെ നിയന്ത്രിക്കും. പുകവലി നിര്‍ബന്ധമായും ഒഴിവാക്കണം.