പാരിസ്ഥിതിക പ്രശ്ങ്ങളെ ഉയര്‍ത്തികാട്ടി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്വാതന്ത്ര്യദിനാഘോഷം

flag

തിരുവനന്തപുരം: ലോക മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകൃതമായതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടന്നു. തിരുവനന്തപുരത്തെ കവടിയാറില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഓഫീസിന്റെ ഉദ്ഘാടനവും സ്വാതന്ത്ര്യ ദിനാഘോഷവും സംയുക്തമായാണ് നടത്തിയത്. ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള ഓഫീസ് ഉത്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേണല്‍ ഭുവനേന്ദ്രന്‍ നായര്‍ ദേശീയ പതാക ഉയര്‍ത്തി, സ്വാതന്ത്ര ദിന സന്ദേശം നല്‍കി

പാരിസ്ഥിതിക പ്രാധാന്യത്തോടെ കേരള സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കേരള കൗണ്‍സില്‍ നടപ്പിലാക്കുന്ന 5 വര്‍ഷം കൊണ്ട് 1 കോടി പ്ലാവിന്‍ തൈകള്‍ നടുക എന്ന ദൗത്യത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും കേരള കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ്ജ് കുളങ്ങരയുടെയും, ചെയര്‍മാന്‍ സുജിത് ശ്രീനിവാസന്റെയും നേതൃത്വത്തില്‍ പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്കും തുടക്കം കുറിച്ചു.

ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ബേബി മാത്യു സോമതീരം, ഇന്ത്യ റീജണല്‍ പ്രസിഡന്റ് ഷാജി മാത്യു, ട്രാവന്‍ കൂര്‍ പ്രിവന്‍സ് പ്രസിഡന്റ് സാം ജോസഫ്, തിരുവനന്തപുരം ചാപ്റ്റര്‍ പ്രസിഡന്റ് തോമസ് സക്കറിയ, ഡോ. സുനന്ദകുമാരി, അജിത് കുമാര്‍, അനോജ് കുമാര്‍, സാജന്‍ വേളൂര്‍, ലിജു മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന വിര്‍ച്വല്‍ മീറ്റിങില്‍ ലോകമെമ്പാടുമുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.

ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ.വി.അനൂപ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ആന്‍ഡ് അഡ്മിന്‍ ടി പി വിജയന്‍,ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ സി യു മത്തായി, ജോസഫ് കിള്ളിയാന്‍, അലക്‌സ് കോശി വിളനിലം, ജോര്‍ജ് കുളങ്ങര, ഡോ. ജോര്‍ജ് ജേക്കബ്, വര്‍ഗീസ് തെക്കേക്കര, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, മിഡില്‍ ഈസ്റ്റ് റീജിണല്‍ പ്രസിഡന്റ് ചാള്‍സ് പോള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Top