ലോകത്തെ ഏറ്റവും ശക്തമായ നാലാമത്തെ സൈനിക ശക്തി ഇന്ത്യ; ഒന്നാമത് ചൈന

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും ശക്തമായ സൈനിക ശക്തിയുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ എന്ന് പഠനം. ചൈനയാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒന്നാമത് നിൽക്കുന്നത്. പ്രതിരോധ സംബന്ധമായ മിലിട്ടറി ഡയറക്ട് നടത്തിയ പഠനത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ പിടിഐ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ കണക്കുകളുടെ അടിസ്ഥാനത്തിൽ നൂറിൽ ആണ് രാജ്യങ്ങള്‍ക്ക് പോയ്ന്റ് നൽകിയിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്ന ചൈനയ്ക്ക് 100ൽ 82 പോയന്റാണ് ലഭിച്ചിരിക്കുന്നത്.ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും ശക്തമായ സൈനിക ശക്തിയുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ എന്ന് പഠനം. ചൈനയാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒന്നാമത് നിൽക്കുന്നത്. പ്രതിരോധ സംബന്ധമായ മിലിട്ടറി ഡയറക്ട് നടത്തിയ പഠനത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ പിടിഐ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിവിധ കണക്കുകളുടെ അടിസ്ഥാനത്തിൽ നൂറിൽ ആണ് രാജ്യങ്ങള്‍ക്ക് പോയ്ന്റ് നൽകിയിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്ന ചൈനയ്ക്ക് 100ൽ 82 പോയന്റാണ് ലഭിച്ചിരിക്കുന്നത്.വലിയ സൈനിക ബജറ്റുകള്‍ ഉണ്ടായിട്ടും അമേരിക്ക ഈ പട്ടികയിൽ അമേരിക്കയ്ക്ക രണ്ടാം സ്ഥാനത്താണുള്ളത്. 74 പോയിന്റുമായി എത്തി നിൽക്കുന്നു. മൂന്നാം സ്ഥാനത്ത് 69 പോയിന്റുകളുമായി റഷ്യയാണുള്ളത്. നാലാം സ്ഥാനാത്താണ് ഇന്ത്യയുള്ളത്. ഇന്ത്യയ്ക്ക് 61 പോയ്ന്റാണ് നൽകിയിരിക്കുന്നത്.

പട്ടികയിൽ ഇന്ത്യയ്ക്ക് താഴെയും നിരവധി യൂറോപ്യൻ രാജ്യങ്ങളാണുള്ളത്. ഫ്രാൻസാണ് അഞ്ചാം സ്ഥാനത്തുള്ളത് 58 പോയ്ന്റാണ് യൂറോപ്യൻ രാജ്യത്തുള്ളത്. യുകെയും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. 43 പോയ്ന്റുമായി ഒൻപതാം സ്ഥാനത്താണ് യുകെയുള്ളത്വിവിധ കാര്യങ്ങളുടെയും വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു പഠനം നടത്തിയിരിക്കുന്നത്. അക്കൂട്ടത്തിൽ സൈന്യത്തിലെ ബജറ്റു, നിഷ്‌ക്രിയവും സജീവവുമായ സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം എന്നിവയും അതിന് പുറമെ മൊത്തം കര, വ്യോമ, വായൂസേന വിഭവങ്ങളും രാജ്യത്തെ ആണവ വിഭവങ്ങളുടെ കണക്കും ശരാശരി ശമ്പളവും ഉപകരണങ്ങളുടെ ഭാരവും അടക്കം കണക്കാക്കുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈന ഏറ്റവും മികച്ച സൈനിക ശക്തിയെന്ന് കണ്ടെത്തിയിരിക്കുന്നത്.മികച്ച സൈനിക ശക്തി ചൈനയാണെങ്കിലും സൈന്യത്തിനായി ഏറ്റവുമധികം തുക മാറ്റി വച്ചിരിക്കുന്നതിൽ ചൈന രണ്ടാം സ്ഥാനത്താണുള്ളത്. വര്‍ഷം 732 ബില്യണ ഡോളർ നീക്കി വച്ച അമേരിക്കയാണ് മുന്നിലുള്ളത്. ചൈന 261 ബില്യണ്‍ ഡോളറാണ് ഇത്തരത്തിൽ നീക്കി വച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യ 71 ബില്യണ്‍ ഡോളറാണ് ഇത്തരത്തിൽ നീക്കി വച്ചിരിക്കുന്നത് എന്നാണ് പഠനത്തിൽ പറയുന്നത്.വ്യോമശക്തിയിൽ ഏറ്റവും മുന്നിൽ അമേരിക്ക തന്നെയാണുള്ളത്. 14,141 എയര്‍ഷിപ്പുകളാണ് അമേരിക്കയ്ക്കുള്ളത്.

രണ്ടാം സ്ഥാനത്തുള്ളത് റഷ്യയാണ് 4,682 എയർ ഷിപ്പുകളാണ് റഷ്യയുടെ പക്കലുള്ളത്. ചൈന ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണുള്ളത്. 3,587 എയർ ഷിപ്പുകളാണ് ചൈനയ്ക്കുള്ളത്.റഷ്യയുടെ പക്കൽ 54,866 വാഹനങ്ങളും അമേരിക്കൻ കരസേനയുടെ പക്കൽ 50,326 വാഹനങ്ങളാണുള്ളത്. ചൈനയുടെ പക്കൽ 41,641 വാഹനങ്ങളുമാണുള്ളത്. പക്ഷെ, യുദ്ധക്കപ്പലിന്റെ എണ്ണത്തിൽ ചൈന തന്നെയാണ് ഒന്നാമതുള്ളത്. 406 കപ്പലാണുള്ളത് റഷ്യയുടെ പക്കൽ 278 കപ്പലുകളുമാണുള്ളത്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും 202 വീതം കപ്പലുകളാണുള്ളത്.

Top