ലോകത്ത് 200 കോടി ഡോസ് പിന്നിട്ട് വാക്സിനേഷൻ; വാക്സിൻ നല്‍കാതെ 6 രാജ്യങ്ങള്‍

പാരിസ്: ലോകത്ത് ഇതുവരെ 200 കോടിയിലധികം ഡോസ് കൊവിഡ് 19 വാക്സിൻ കുത്തിവെച്ചതായി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക കണക്കുകള്‍ പരിശോധിച്ച് വാര്‍ത്താ ഏജൻസിയായ എഎഫ്പി തയ്യാറാക്കിയ കണക്കിലാണ് കൊവിഡ് വാക്സിനേഷൻ 200 കോടി ഡോസ് പിന്നിട്ടതായി സ്ഥിരീകരിച്ചത്. ലോകത്ത് ആദ്യമായി വാക്സിൻ നല്‍കി ആറു മാസത്തിനു ശേഷമാണ് ഈ നേട്ടം കൈവരിക്കുന്നത്.

ലോകത്ത് 215 രാജ്യങ്ങളിലും ഭൂപ്രദേശങ്ങളിലുമായി 2,109,696,022 ഡോസ് വാക്സിൻ ഇതുവരെ നല്‍കിയെന്നാണ് കണക്ക്. ബ്രിട്ടീഷ് സമയം രാവിലെ 9.15 വരെയുള്ള കണക്ക് പ്രകാരമാണിത്.

നിലവിൽ ലോകത്ത് ജനസംഖ്യാനുപാതത്തിൽ ഏറ്റവുമധികം ഡോസ് നല്‍കിയത് ഇസ്രയേലാണ്. രാജ്യത്തെ പത്തിൽ ആറു പേര്‍ക്കും ഇതിനോടകം രണ്ട് ഡോസ് വാക്സിനും നല്‍കിക്കഴിഞ്ഞു. കാനഡയിൽ 59 ശതമാനം പേര്‍ക്കും യുകെയിൽ 58.3 ശതമാനം പേര്‍ക്കും ഒരു ഡോസെങ്കിലും വാക്സിൻ ലഭിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ 56.6 ശതമാനവും യുഎസിൽ 51 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്.

Top