യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ട്വീറ്റ് ചെയ്തു. ‘ഈ അന്താരാഷ്ട്ര അഹിംസ ദിനത്തില്‍ – ഗാന്ധിയുടെ ജന്മദിനം – നമുക്ക് സമാധാനത്തിന്റെ സന്ദേശം ശ്രദ്ധിക്കാം, എല്ലാവര്ക്കും നല്ല ഭാവി കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധരാകാം.’
‘വിദ്വേഷവും വിഭജനവും സംഘര്‍ഷവും നിറഞ്ഞ ഒരു കാലത്തിന് പകരം സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും സഹിഷ്ണുതയുടെയും ഒരു പുതിയ യുഗം ആരംഭിക്കാനുള്ള സമയമാണിത്,’ എന്ന് അദ്ദേഹം തന്റെ ട്വിറ്ററില്‍ എഴുതി.