ബെര്‍ലിന്‍: റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുന്ന 12 രാജ്യങ്ങളും അണിയുന്നത് ജര്‍മന്‍ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ അഡിഡാസിന്റെ ജഴ്‌സി. പത്ത് രാജ്യങ്ങള്‍ക്ക് നൈക്കാണ് കിറ്റുകള്‍ നല്‍കുന്നത്.
അര്‍ജന്റീന, ജര്‍മനി, സ്‌പെയിന്‍, റഷ്യ തുടങ്ങിയ പ്രമുഖ രാജ്യങ്ങള്‍ അഡിഡാസിന്റെ കിറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയവര്‍ക്കാണ് നൈക്ക് കിറ്റുകള്‍ നല്‍കുന്നത്. 2014 ബ്രസീല്‍ ലോകകപ്പില്‍ ഒന്നാമതായിരുന്ന നൈക്കിനെ പിന്നിലാക്കിയാണ് അഡിഡാസ് ഒന്നാമത് എത്തിയത്. സാമ്പത്തിക മാന്ദ്യമുണ്ടെന്ന പ്രചരണങ്ങള്‍ക്കിടയിലാണ് ലോകകപ്പിന്റെ ഔദ്യോദിക സ്‌പോണ്‍സര്‍മാര്‍ കൂടിയായ അഡിഡാസ് ഈ നേട്ടം കൈവരിച്ചത്.
1970 മുതല്‍ ലോകകപ്പിനായി പന്തുകള്‍ വിതരണം ചെയ്യുന്ന അഡിഡാസ് 2030 വരെ ഫിഫയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗുമായും അവര്‍ക്ക് 2021 വരെ കരാറുണ്ട്.