കപ്പടിച്ചില്ലെങ്കിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കും: തിയാഗോ സില്‍വ

silva

ഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ കപ്പ് അടിക്കുമെന്ന് ഉറപ്പില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് ബ്രസീല്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വ. ദുംഗയുടെയും ടിറ്റെയുടെയും കീഴില്‍ രണ്ടു വര്‍ഷത്തിനിടയില്‍ ബ്രസീല്‍ ഒരുപാടു പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും തിയാഗോ സില്‍വ പറഞ്ഞു.

റഷ്യയിലേക്കുള്ള ലോകകപ്പില്‍ ആദ്യം യോഗ്യത നേടിയ ടീമാണ് ബ്രസീല്‍. ലോകകപ്പ് സൗഹൃദ മത്സരങ്ങള്‍ക്കായുള്ള മുന്നോടിയായി ബ്രസീല്‍ ടീം ലണ്ടനില്‍ പരിശീലനത്തിലാണ് ഇപ്പോള്‍. കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം നാട്ടില്‍ ജര്‍മനിക്കെതിരെ 7-1ന്റെ നാണക്കേട് മാറ്റാനാണ് ബ്രസീല്‍ റഷ്യയില്‍ ഇറങ്ങുന്നത്.

Top