ബെയ്‌ജിങ് :ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ ഹൈബ്രിഡ് ഇലക്ട്രിക് ട്രാം ചൈനയിൽ പ്രവർത്തനം ആരംഭിച്ചു.
പൊതു ഗതാഗതത്തിൽ ഹരിത ഊർജ്ജം പ്രയോഗിക്കുന്നതിൽ പുതിയ തുടക്കമാണ് ചൈന ലക്ഷ്യമാക്കുന്നത്.
ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് ഇലക്ട്രിക് ട്രാം ആണ് ചൈനയുടെ പുതിയ മുന്നേറ്റത്തോടെ അവതരിപ്പിക്കപ്പെട്ടത്.
ചൈന റെയിൽവേ റോളിംഗ് കോർപ്പറേഷനാണ് (സി ആർ ആർ സി) ഹൈഡ്രജൻ ട്രാമിന്റെ നിർമ്മാണം നടത്തിയത്.
വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ തങ്ഷാനിലാണ് ആദ്യമായി ട്രാം വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം നടത്തിയത്.
വെള്ളം മാത്രമാണ് ട്രാം ചലിക്കുന്നതിനാൽ പുറത്തേക്ക് വരുന്നതിനാൽ മലിനീകരണവും ഉണ്ടാക്കുന്നില്ല.
ഹൈഡ്രജൻ ഇന്ധന സെല്ലുകൾ 100 ഡിഗ്രി സെൽഷ്യസിൽ നിയന്ത്രിക്കപ്പെടുന്നതിനാൽ നൈട്രജൻ ഓക്സൈഡുളും ഉത്പാദിപ്പിക്കപ്പെടുന്നില്ല. അതിനാൽ മലിനീകരണം തടയുവാൻ സാധിക്കും.
12 കിലോഗ്രാം ഹൈഡ്രജൻ നിറച്ച ശേഷം മണിക്കൂറിൽ 40 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കാം. 70 കി.മീറ്ററാണ് ട്രാമിന്റെ പരമാവധി വേഗത.
ചൈനയിലെ ആദ്യകാല വ്യവസായ നഗരങ്ങളിലൊന്നായ ടാങ്ഷാൻ നഗരത്തിലെ 136 വർഷം പഴക്കമുള്ള റെയിൽപ്പാതയിലാണ് ട്രാം പ്രവർത്തിക്കുന്നത്. ഇത് നിരവധി വ്യവസായ പൈതൃക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു