അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രാമായണങ്ങളിലൊന്ന് അയോദ്ധ്യയിലെത്തി.പുസ്തക വ്യാപാരിയായ മനോജ് സതിയാണ് രാമായണം അയോദ്ധ്യയിലെത്തിച്ചത്. 1.65 ലക്ഷം രൂപയാണ് രാമായണത്തിന്റെ വില.
പുസ്തകത്തിന്റെ സവിശേഷതകള്‍ ഏറെയായതിനാല്‍ തന്നെ പുസ്തകം 400 വര്‍ഷം കേടുകൂടാതെയിരിക്കും. പുസ്തകം കേടുപാടുകള്‍ സംഭവിക്കാതെ സൂക്ഷിക്കാനാണ് ബുക്ക് കേസ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ രാമായണം സുരക്ഷിതമാണ്. നാല് തലമുറക്ക് ഈ രാമായണം വായിക്കാന്‍ സാധിക്കുമെന്നും മനോജ് വ്യക്തമാക്കി.
രാമക്ഷേത്രത്തിന്റെ മാതൃക ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന രാമായണമാണിതെന്ന് മനോജ് സതി വ്യക്തമാക്കി. അമേരിക്കന്‍ വാല്‍നട്ട് തടി ഉപയോഗിച്ചാണ് പുസ്തകം ഉണ്ടാക്കിയിരിക്കുന്നത്. പുസ്തകത്തില്‍ എഴുതാന്‍ ഉപയോഗിച്ചിരിക്കുന്ന മഷി ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്.ഫ്രാന്‍സില്‍ നിര്‍മ്മിച്ച പേപ്പറിലാണ് രാമായണം എഴുതിയിരിക്കുന്നത്. മൂന്ന് നിലകളുള്ള നിര്‍മ്മിതിക്കുള്ളിലാണ് പുസ്തകമുള്ളത്. ആസിഡ് ഉപയോഗിക്കാത്ത പേറ്റന്റ് പേപ്പറുകളാണിത്. ഇവ മാര്‍ക്കറ്റില്‍ ലഭ്യമല്ലെന്നും മനോജ് സതി വ്യക്തമാക്കി.