ആഗോളതലത്തില്‍ കൊവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 44 ലക്ഷം

ലണ്ടന്‍: കൊവിഡ് മഹാമാരിയില്‍ ലോകത്ത് മരിച്ചവരുടെ എണ്ണം 2,87, 525 ആയി വര്‍ധിച്ചു. അതേ സമയം രോഗബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. റഷ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേര്‍ക്കാണ് റഷ്യയില്‍ പുതുതായി രോഗം ബാധിച്ചത്.

അമേരിക്കയില്‍ 24 മണിക്കൂറില്‍ 1700 പേരാണ് മരിച്ചത്. ആകെ മരണം 85000 കടന്നു. 19000 ലേറെ പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു.ബ്രിട്ടനില്‍ 494 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.

അതേ സമയം ബ്രിട്ടനില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുവാന്‍ ആദ്യ എയര്‍ ഇന്ത്യ വിമാനം ഈ മാസം 19 ന് ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തും. ലോക്ഡൗണ്‍ ഇളവ് നല്‍കിയതോടെ ആളുകള്‍ വ്യാപകമായി പുറത്തിറങ്ങുന്നത് ബ്രിട്ടനില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

Top