ഇന്നലെ മാത്രം ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചത് 1.83 ലക്ഷം പേര്‍ക്ക്

ഹേഗ്: ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധന. ഇന്നലെ മാത്രം ലോകത്ത് 1.83 ലക്ഷം പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് 1.83 ലക്ഷം പേര്‍ക്ക് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചെന്ന് അറിയിച്ചത്.

കൊവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ബ്രസീലില്‍ മാത്രം ഇന്നലെ അര ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയില്‍ 36000 പുതിയ രോഗികള്‍ ഉണ്ടായി.

പ്രതിദിന രോഗവര്‍ധനയില്‍ ഇന്ത്യ മൂന്നാമത് ആണ്. പതിനയ്യായിരത്തോളം പേര്‍ക്കാണ് ഇന്ത്യയില്‍ ഇപ്പോള്‍ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. ലോകത്ത് കൊവിഡ് രോഗികളുടെ ആകെ എണ്ണം 90 ലക്ഷം കടന്നു. 4. 69 ലക്ഷം പേരാണ് ഇതുവരെ ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചത്.

Top