കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം

ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയ്ക്ക് ഏഴാം സ്വർണം. ഗുസ്തിയിലാണ് ഇന്ത്യയുടെ ബജ്‌റംഗ് പുനിയയാണ് സ്വർണം നേടിയത്. 65 കിലോ വിഭാഗം ഫൈനലിൽ കാനഡയുടെ ലച്ച്‌ലൻ മക്‌നീലിനെ തോൽപ്പിച്ചാണ് ഒന്നാമതെത്തിയത്.

57 കിലോ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ അൻഷു മാലിക്ക് വെള്ളി മെഡൽ നേടി. സ്വർണമെഡൽ നേടാനുറപ്പിച്ച് ഫൈനലിലിറങ്ങിയ അൻഷു തോൽവിയോടെ വെള്ളിയിലൊതുങ്ങി. നൈജീരിയയുടെ ഒഡുനായോ ഫോളാസേഡ് അഡേകുയോറോയെയാണ് ഇന്ത്യൻ താരത്തെ കീഴടക്കിയത്. 6-4 എന്ന സ്‌കോറിനാണ് നൈജീരിയൻ താരത്തിന്റെ വിജയം.

മത്സരത്തിന്റെ തുടക്കം തൊട്ട് ഒഡുനായോയാണ് ആധിപത്യം പുലർത്തിയത്. ഒരു ഘട്ടത്തിൽ നൈജീരിയൻ താരം 4-0 ന് മുന്നിലായിരുന്നു. എന്നാൽ പിന്നീട് തിരിച്ചടിച്ച അൻഷു വിജയം നേടാനായി ശ്രമിച്ചെങ്കിലും നടന്നില്ല. മത്സരം നൈജീരിയൻ താരം സ്വന്തമാക്കി.

അൻഷു മാലിക്കിന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസ് മെഡലാണിത്. 2021-ൽ ഓസ്ലോയിൽ വെച്ച് നടന്ന ഗുസ്തി ലോകചാമ്പ്യൻഷിപ്പിൽ അൻഷു വെള്ളി നേടി ചരിത്രം കുറിച്ചിരുന്നു.

Top