ദില്ലി: നീരജ് ചോപ്രക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്രംഗ് പൂനിയ രംഗത്തെത്തി. കായികരംഗത്തെ ഭിന്നിപ്പിന്നായി ഉപയോഗിക്കരുതെന്ന് ബജ്രംഗ് പൂനിയ പറഞ്ഞു. എല്ലാ കായിക താരങ്ങളെയും ബഹുമാനിക്കണം. പാകിസ്ഥാനില്‍ നിന്നായത് കൊണ്ട് മാത്രം ഒരു താരത്തിനെതിരെ പറയരുതെന്നും ബജ്രംഗ് പൂനിയ ആവശ്യപ്പെട്ടു. ടോക്യോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് ബജ്രംഗ് പൂനിയ.
നീരജ് ചോപ്രയുടെ ജാവലിന്‍ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം എടുത്തതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപം ഉയര്‍ന്നിരുന്നു. വൃത്തികെട്ട അജണ്ടകള്‍ക്കും സ്ഥാപിത താല്‍പര്യങ്ങള്‍ക്കുമായി തന്നെ ഉപയോഗിക്കരുതെന്നായിരുന്നു നീരജ് ചോപ്രയുടെയും പ്രതികരണം.