ഗുസ്തി താരം ബജ്രംഗ് പുനിയയ്‌ക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം ഗുസ്തി താരം ബജ്രംഗ് പുനിയക്ക് ലഭിക്കും. ഇതുസംബന്ധിച്ചുള്ള ശുപാര്‍ശ പുരസ്‌കാര നിര്‍ണയസമിതി കേന്ദ്രകായിക മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

ഗുസ്തിയില്‍ സമീപകാലത്ത് ഏറെ നേട്ടമുണ്ടാക്കിയ താരമാണ് പുനിയ. ഹരിയാന സ്വദേശിയായ അദ്ദേഹം 65 കിലോഗ്രാം പുരുഷവിഭാഗം ഗുസ്തിയില്‍ ലോക ഒന്നാം നമ്പര്‍താരമാണ്.

കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും 2014-ല്‍ വെള്ളിയും നേടി. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടി. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്കും ഭാരോദ്വഹനതാരം മീരാഭായ് ചാനുവിനുമാണ് പുരസ്‌കാരം ലഭിച്ചത്.

Top