മണിപ്പൂരിലേത് ആഭ്യന്തരകലാപമല്ല, വംശീയ ഉന്മൂലനമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്

തൃശൂര്‍: മണിപ്പൂരിലേത് ആഭ്യന്തരകലാപമല്ലെന്നും വംശീയ ഉന്മൂലനമാണെന്നും കേന്ദ്രവും സംസ്ഥാനവും പട്ടാളവുമെല്ലാം ഉന്മൂലനത്തിന് സഹായിക്കുകയാണെന്നും എഴുത്തുകാരി അരുന്ധതി റോയ്. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.

സ്ത്രീകള്‍ ബലാത്സംഗത്തെ ന്യായീകരിക്കുന്നു, സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ സ്ത്രീകള്‍തന്നെ ആഹ്വാനം ചെയ്യുന്ന സ്ഥിതിയാണ്. മണിപ്പൂരില്‍മാത്രമല്ല, മറ്റു പലയിടത്തും ഇത് സംഭവിക്കുന്നുണ്ടന്ന് അരുന്ധതി റോയി പറഞ്ഞു. വിശ്വപൗരത്വമാണ് ഫാസിസത്തെ തടയാനുള്ള മാര്‍ഗം. മണിപ്പൂര്‍ കത്തുമ്പോള്‍ താന്‍ തലേന്ന് അത്താഴത്തിന് അപ്പമാണു കഴിച്ചതെന്ന് ട്വീറ്റ് ചെയ്യുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.

Top