പ്രമുഖ ദളിത് എഴുത്തുകാരന്‍ കാഞ്ച ഇളയ്യയ്ക്ക് നേരെ ആക്രമണം

വാറങ്കല്‍ : പ്രമുഖ ദളിത് എഴുത്തുകാരന്‍ കാഞ്ച ഇളയ്യയ്ക്ക് നേരെ ആക്രമണം.

കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തെ വൈശ്യ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ആക്രമിച്ചത്. അംബേദ്കര്‍ സ്‌ക്വയറില്‍ സംഘടിച്ച 200 ഓളം ആളുകള്‍ കാര്‍ തടഞ്ഞ് ഇദ്ദേഹത്തിനു നേരെ കല്ലുകളും ചെരിപ്പുകളും എറിയുകയായിരുന്നു.

പൊലീസ് സ്റ്റേഷനിലെത്തിയ കാഞ്ച വധശ്രമത്തിന് പരാതി നല്‍കി. കാഞ്ചയെ ആക്രമിച്ചതറിഞ്ഞ് നൂറിലധികം ദളിതരാണ് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്. ആക്രമികള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

‘ വൈശ്യകള്‍ സാമൂഹിക കൊള്ളക്കാര്‍’ എന്ന പുസ്തകത്തില്‍ വൈശ്യ സമുദായത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തുന്നെണ്ടെന്നു പറഞ്ഞാണ് കാഞ്ച ആക്രമിക്കപ്പെട്ടത്. തങ്ങളെക്കുറിച്ച് മോശമായി എഴുതിയ കാഞ്ചയെ തൂക്കിക്കൊല്ലണമെന്ന ആവശ്യമുന്നയിച്ചാണ് വൈശ്യര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നത്.

Top