പ്രമുഖ ഈജിപ്ഷ്യന്‍ എഴുത്തുകാരി നവാല്‍ അല്‍ സാദവി അന്തരിച്ചു

പ്രമുഖ ഈജിപ്ഷ്യന്‍ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായിരുന്ന നവാല്‍ അല്‍ സാദവി കൈറോയില്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. പുരുഷാധിപത്യം നിറഞ്ഞ അറബ് ലോകത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ സാദവി ജനനേന്ദ്രിയ വികലീകരണത്തിനെതിരെയുള്ള (ജെനിറ്റല്‍ മ്യൂട്ടിലേഷ9) ക്യാംപെയ്9 വഴിയാണ് ശ്രദ്ധ നേടിയത്. ആറാം വയസ്സില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന് വിധേയയായിരുന്നു ഇവര്‍.

ഈജിപ്തിലെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായ ഇനാസ് അബ്ദുല്‍ ദാഇം ആണ് മരണ വിവരം പുറത്തു വിട്ടത്. എന്നാല്‍ മര കാരണം എന്താണെന്ന് വ്യക്തമാക്കിട്ടില്ല. ഏറെ കാലം അസുഖ ബാധിതയായിരുന്നുവെന്ന് ഈജിപ്ഷ്യ9 മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവിതം കാലം മുഴുക്കെയും സ്ത്രീകളെ മതപരമായും, സാമൂഹികമായുമുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയരായാക്കി വെക്കുന്നതിനെതിരെ പോരാട്ടം നയിച്ച സ്ത്രീയാണ് ഡോക്ടര്‍ സാദവി.

2011 ല്‍, തന്റെ 79ാമത്തെ വയസ്സില്‍, കൈറോയിലെ തെഹ്രീര്‍ സ്‌ക്വയറില്‍ ഹുസ്‌നി മുബാറകിനെതിരായ പ്രക്ഷോഭക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാദവി എത്തിയിരുന്നു. മത, സെക്യുലര്‍ അധികാരികള്‍ക്കെതിരെയുള്ള സാദവിയുടെ പോരാട്ടത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഇത്.

1970കളില്‍, തന്റെ ആദ്യത്തെ പുസ്തകമായ വിമി9 ആന്റ് സെക്‌സ് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിലെ ജോലിയില്‍ നിന്ന് സാദവിയെ പുറത്താക്കിയിരുന്നു. സ്ത്രീ സമത്വ അവകാളങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ച ഈ പുസ്തകത്തിനെതിരെ ഈജിപ്തില്‍ വ9 എതിര്‍പ്പുണ്ടായിരുന്നു.1981ല്‍, ഈജിപ്ത് പ്രഡിഡണ്ടായിരുന്ന അ9വര്‍ സാദാത്ത് സാദവിയെ രാജ്യ ശത്രുവായി പ്രഖ്യാപിച്ച് ജയിലിലടച്ചിരുന്നു

1990കളില്‍ ജീവന് അപായം ഭയന്ന ഇവര്‍ മൂന്ന് വര്‍ഷം നോര്‍ത്ത് കരോലീനയിലെ ഡ്യൂക്ക് സര്‍വകലാശാലയിലായിരുന്നു താമസിച്ചിരുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇസ്ലാമിക സംഘടനകളില്‍ നിന്ന് വ9 എതിര്‍പ്പ് നേരിട്ടിരുന്നു സാദവി. വിശ്വാസ ത്യാഗം ചെയ്തുവെന്നതായിരുന്നു ഇവര്‍ക്കെതിരെയുണ്ടായിരുന്ന ആരോപണം.

കരിയറിന്റെ തുടക്ക കാലത്ത് ഒരു കൊച്ചു ഗ്രാമത്തില്‍ ഡോക്ടറായി ജോലി ചെയ്ത സാദവി 50 ലധികം പുസ്തകങ്ങള്‍ ഫിക്ഷനുകളും, നോണ്ഫിക്ഷനുകളുമായി പബ്ലിഷ് ചെയ്തിട്ടുണ്ട്.

സാഹിത്യത്തോട് വളരെ അഭിനിവേശമുള്ള വ്യക്തിയായിരുന്നു സാദിയ. ജയിലില്‍ കഴിയവേ ടൊയ്‌ലെറ്റ് പേപ്പറില്‍ എഴുതിയാണ് തന്റെ ആത്മകഥ പൂര്‍ത്തീകരിച്ചതെന്ന് സാദവി പറയുന്നു. ജയിലേക്ക് കടത്തിയ ഐലൈനര്‍ ഉപയോഗിച്ചാണ് അവര്‍ പുസ്തകം എഴുതിയത്.

 

Top