ഇന്ത്യന്‍ വംശജനും നൊബേല്‍ ജേതാവുമായ ബ്രിട്ടീഷ് എഴുത്തുകാരന്‍ വി.എസ് നയ്‌പോള്‍ അന്തരിച്ചു

ലണ്ടന്‍: ഇന്ത്യന്‍ വംശജനും നൊബേല്‍ ജേതാവുമായ ബ്രിട്ടീഷ് എഴുത്തുകാരന്‍ വി.എസ്.നയ്‌പോള്‍ (85) അന്തരിച്ചു. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. 2001-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ടൊബാഗോയിലെ ചഗുനാസിലാണ് ജനനം. എ ബെന്‍ഡ് ഇന്‍ ദ റിവര്‍, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് തുടങ്ങി മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

1951ല്‍ പ്രസിദ്ധീകരിച്ച ദി മിസ്റ്റിക് മാസെര്‍ ആണ് നയ്‌പോളിന്റെ ആദ്യ പുസ്തകം. 1971ല്‍ ഇന്‍ എ ഫ്രീ സ്റ്റേറ്റ് എന്ന നോവലിലൂടെ അദ്ദേഹം ബുക്കര്‍ പ്രൈസ് നേടി.

മോഡേണ്‍ ലൈബ്രറി പുറത്തിറക്കിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളുടെ കൂട്ടത്തില്‍ 83-ാം സ്ഥാനവും ഇന്‍ എ ഫ്രീ സ്റ്റേറ്റിന് ലഭിച്ചു.

1990-ല്‍ ബ്രിട്ടനിലെ എലിസബത്ത് 2 രാജ്ഞി നൈപോളിനെ ‘സര്‍’ പദവി നല്‍കി ആദരിച്ചു. പാക്കിസ്ഥാനിലെ മുന്‍ മാധ്യമപ്രവര്‍ത്തക നാദിറയാണ് ഭാര്യ. 1996ല്‍ ആദ്യ ഭാര്യ പാട്രിക ഹേല്‍ മരിച്ചു.

Top