കൊച്ചി: രാജ്യത്തെ സര്‍വകലാശാലകളില്‍ നടക്കുന്നത് സമരാഭാസങ്ങളാണെന്ന് എഴുത്തുകാരി പി.വത്സല.
കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യാന്‍ വരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്വാഗതം ചെയ്യുന്നു എന്ന് വ്യക്തമാക്കി മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തെ വാഴ്ത്തിയും സര്‍വകലാശാലകളിലെ സമരങ്ങള്‍ക്കെതിരെയും വത്സല രംഗത്തെത്തിയത്.
കറകളഞ്ഞ ഒരു ജനാധിപത്യവാദിക്കുമാത്രമെ മെയ്ക്ക് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യം സാധ്യമാവുകയുള്ളൂ.പ്രധാനമന്ത്രി നരേന്ദ്രമോഡി പിന്തുടരുന്നത് ഗാന്ധിജിയുടെ മാര്‍ഗമാണെന്നും പി.വത്സല ലേഖനത്തില്‍ പറയുന്നു.
കാവി സന്യാസവര്ണമല്ലെന്നും മണ്ണിന്റെ നിറം കൂടിയാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.
സമരാഭസങ്ങള്‍ നമ്മുടെ കലാലയങ്ങളെ അശാന്തമാക്കിയതോടെ സര്‍വകലാശാലകളില്‍ ചിലതിന്റെയെങ്കിലും മഹത്വവും തൊഴിലിടങ്ങളിലെ സ്വീകാര്യതയും കുറഞ്ഞു.അതിന്റെ തെളിവാണ് പേരുകേട്ട രാഷ്ട്രീയസാരഥികളുടെയും ഭരണാധികാരികളുടെയും മക്കള്‍ യുകെയിലേക്കും മറ്റ് യൂറോപ്യന്‍-ഏഷ്യന്‍ രാജ്യങ്ങളിലേക്കും പോകുന്നതെന്നും ഇതിനൊരു പരിഹാരം കാണാമോ എന്നും നരേന്ദ്രമോഡി ചിന്തിക്കുന്നുണ്ടെന്നും വത്സല ലേഖനത്തില്‍ വ്യക്തമാക്കുന്നു.