കവി പ്രഭാവര്‍മ്മയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിന് സ്റ്റേ

തൃശ്ശൂര്‍: കവി പ്രഭാവര്‍മ്മയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം നല്‍കാനുളള ഗുരുവായൂര്‍ ദേവസ്വത്തിന്റെ തീരുമാനത്തിന് സ്റ്റേ. ഹൈക്കോടതിയാണ് അവാര്‍ഡ് നീക്കം താത്കാലികമായി സ്റ്റേ ചെയ്തത്. കൃഷ്ണനെ അപമാനിക്കുന്ന പരാമര്‍ശം ഉണ്ടെന്ന സ്വകാര്യ ഹര്‍ജിയിലാണ് സ്റ്റേ. നാളെയാണ് പുരസ്‌കാരം സമ്മാനിക്കാനിരുന്നത്. അതിനിടയിലാണ് കോടതിയുടെ നടപടി. പുരസ്‌കാരത്തിന് അര്‍ഹമായ ശ്യാമമാധവം എന്ന കൃതി കൃഷ്ണ ബിംബങ്ങളെ അവഹേളിക്കുന്നതാണെന്ന് ഹിന്ദു ഐക്യവേദിയുടെ ആരോപണം.

ഭഗവത്ഗീത ഉപദേശിച്ചതില്‍ ശ്രീകൃഷ്ണന്‍ പിന്നീട് ഖേദിച്ചിരുന്നതായും പാഞ്ചാലിയോട് രഹസ്യമായി പ്രണയം ഉണ്ടായിരുന്നതായും കൃതിയില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് ഹിന്ദു ഐക്യവേദിയുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസമാണ് ജ്ഞാനപ്പാന പുരസ്‌ക്കാരം കവി പ്രഭാവര്‍മ്മക്ക് നല്‍കാന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചത്. പൂന്താനം ദിനത്തോടനുബഡിച്ച് നല്‍കി വരുന്ന പുരസ്‌ക്കാരം 50,001 രൂപയും ഫലകവും അടങ്ങിയതാണ്. ഭരണ സമിതി അംഗങ്ങള്‍ ഗുരുവായൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുരക്‌സാര പ്രഖ്യാപനം നടത്തിയത്.

Top