പേനകൊണ്ട് എഴുതിയതും നിറം മങ്ങിയതുമായ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്ന് ആര്‍ബിഐ

Reserve bank of india

ന്യൂഡല്‍ഹി: പേനകൊണ്ട് എഴുതിയതും നിറം മങ്ങിയതുമായ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്ന് ആര്‍ബിഐ.

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങള്‍ മൂലം എഴുതിയതും നിറം മങ്ങിയതുമായ 500,2000 രുപയുടെ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം.

നോട്ടുകളില്‍ എഴുതുന്നത്‌ ആര്‍ബിഐയുടെ ക്ലീന്‍ നോട്ട് പോളിസിക്ക് എതിരാണ്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ആര്‍ബിഐ അക്കൗണ്ട് ഉടമകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കി.

എന്നാല്‍ ഇത്തരം നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും നോട്ടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ബാങ്കുകള്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ആര്‍ ബി ഐ അറിയിച്ചു.

2001 ലാണ് മുഷിഞ്ഞ നോട്ടുകള്‍ ഉപയോഗത്തില്‍ നിന്ന് ഒഴിവാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ക്ലീന്‍ നോട്ടീസ് പോളിസി കൊണ്ടുവന്നത്. പോളിസി അനുസരിച്ച് പഴയ നോട്ടുകള്‍ വാങ്ങി പുതിയ നോട്ടുകള്‍ വിതരണം ചെയ്യണം.

Top